നല്ല അമ്മയാകാന്‍ എപ്പോഴും എളിമയുള്ള ഒരു വിദ്യാര്‍ഥിയായിരിക്കണം; മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി നമിത !!

തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയതാരമാണ് നമിത.മലയാള സിനിമയിലും ചുരുക്കം ചില വേഷങ്ങൾ ചെയ്തു.കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നായിക നിരയിൽ നിനന്നു.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നമിത മലയാളത്തിൽ പുലിമുരുകനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഒരുകാലത്ത് തമിഴ് മസാല സിനിമകളുടെ അഭിഭാജ്യ ഘടകമായിരുന്ന നമിത അമിത വണ്ണത്തെ തുടർന്നാണ് ഇടവേള എടുത്തത്. ഇപ്പോൾ വണ്ണമെല്ലാം കുറച്ചു കൂടുതൽ സുന്ദരിയായി തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടുന്നു .

നമിതയുടെ വിവാഹം 2017 നവംബറിലായിരുന്നു വിവാഹം. സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്.വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.താൻ ഗർഭിണി ആണെന്ന് അറിയിച്ചിരുന്നു പോസ്റ്റിലൂടെ.മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു.ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് േവണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം എന്നാണ് കുറിച്ചത്.

നിറവയറിൽ ​ഗ്ലാമറസ് ലുക്കിലുള്ള നമിതയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.‘ഒരു നല്ല അമ്മയാകാന്‍ നിങ്ങള്‍ എപ്പോഴും എളിമയുള്ള ഒരു വിദ്യാര്‍ഥിയായിരിക്കണം’ എന്ന ക്യാപ്ഷനോടെയാണ് താരം നിറവയര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെയും നമിത ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

Scroll to Top