റേഞ്ച് റോവറിൽ മാസ്സ് എൻട്രിയുമായി ജിസ്സ് തോമസിന്റെ വിവാഹത്തിന് മഞ്ജുവാര്യർ !!! വിഡിയോ

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു. അതിലെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകർ പിന്നെ കണ്ടത്.ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നടനും നിർമ്മാതാവുമായ ജിസ്സ് തോമസിന്റെ വിവാഹശേഷം അവരുടെ വീട്ടിലെത്തി വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയതാണ് താരം.നവ ദമ്പതിമാർക്ക് ആശംസകൾ അറിയിക്കുകയും ,ആരാധകർക്ക് ഒപ്പം സെൽഫി എടുക്കുകയാണ് സമയം ചിലവഴിക്കുകയും ചെയ്താണ് ചടങ്ങിൽ നിന്നും മടങ്ങിയത്.റേഞ്ച് റോവർ ഓടിച്ച് മാസ്സ് എൻട്രിയോടു കൂടിയാണ് താരം വിവാഹ വിരുന്നിലേക്ക് എത്തിയത്.

Scroll to Top