പിറന്നാൾ ദിനത്തിൽ നിറവയറുമായി ആരാധകർക്ക് സർപ്രൈസ് ഒരുക്കി നമിത, അമ്പരന്ന് പ്രേക്ഷകർ.

തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയതാരമാണ് നമിത.മലയാള സിനിമയിലും ചുരുക്കം ചില വേഷങ്ങൾ ചെയ്തു.കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നായിക നിരയിൽ നിനന്നു.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നമിത മലയാളത്തിൽ പുലിമുരുകനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഒരുകാലത്ത് തമിഴ് മസാല സിനിമകളുടെ അഭിഭാജ്യ ഘടകമായിരുന്ന നമിത അമിത വണ്ണത്തെ തുടർന്നാണ് ഇടവേള എടുത്തത്. ഇപ്പോൾ വണ്ണമെല്ലാം കുറച്ചു കൂടുതൽ സുന്ദരിയായി തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടുന്നു .നമിതയുടെ വിവാഹം 2017 നവംബറിലായിരുന്നു വിവാഹം. സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്.

വിവാഹ ചെയ്തത്.വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.ഇപ്പോഴിതാ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂട പങ്കുവെച്ച ഫോട്ടോസാണ് വൈറലാകുന്നത്.താൻ ഗർഭിണി ആണെന്ന് അറിയിക്കുകയാണ് പോസ്റ്റിലൂടെ. നിറ വയറുമായി കറുപ്പ് ഡ്രസിൽ നിൽക്കുകയാണ് താരം. ഫോട്ടോയ്‌ക്കൊപ്പം നമിത കുറിച്ചത് ഇങ്ങനെ,

മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് േവണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം.തന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവച്ചത്. ഏതായാലും നിരവധി പേരാണ് നമിതയ്ക്ക് ആശംസകളുമായി എത്തിയത്.

FACEBOOK POST

Scroll to Top