‘എല്ലാ വളർച്ചയും നിങ്ങളുടെ കംഫർട്ട് സോണിന് പുറത്താണ്’ ; ഷോർട്സിലുള്ള വർക് ഔട്ട് ചിത്രങ്ങളുമായി മീര ജാസ്മിൻ !!

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു.ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ.യുഎയിൽ നിന്നും ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും ഗോൾഡൻ വീസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.സിനിമയിലേക്കുള്ള തിരിച്ചു വരവ് സമയതാണ് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസുകൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

ജിം വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.ഷോർട്ട്സും ടീ ഷർട്ടും ധരിച്ച് ഇരുപതുകാരിയുടെ മേക്കോവറിലാണ് നടിയെ കാണാൻ കഴിയുക. ‘എല്ലാ വളർച്ചയും നിങ്ങളുടെ കംഫർട്ട് സോണിന് പുറത്താണ്’ എന്ന് കുറിച്ചാണ് മീര പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.ഫിറ്റ്നസിൽ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോൾ താമസം.

Scroll to Top