ഡിസൈനർ സാരിയിൽ ആരാധകരുടെ മനം കവർന്ന് നമിത പ്രമോദ് ; ഹോട്ടായല്ലോ എന്ന് കമന്റുകൾ ! വൈറൽ ഫോട്ടോസ്

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നമിത പ്രമോദ്.ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു. തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു. നമിതയുടെ അഞ്ചാമത്തെ ചിത്രം കുഞ്ചാക്കോ ബോബനുമൊന്നിച്ചുള്ള ലോ പോയിന്റ് ആണ്. നമിത അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.ഉടനെ വിവാഹം ഉണ്ടാകില്ലെന്നും ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും.എന്നാൽ അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്‌നേഹിക്കുന്ന സ്വപ്‌നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല.

വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞിട്ടുണ്ട്.കൊച്ചി പനമ്പള്ളി നഗറിൽ ഒരു കഫേ കഴിഞ്ഞ മാസമാണ് നമിത ആരംഭിച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.സാരിയിൽ അതീവ സുന്ദരിയായാണ് താരം.ഡിസൈനർ സാരിയിൽ സുന്ദരിയായ താരത്തിന്റെ ചിത്രം പകർത്തിയിരിക്കുന്നത് മെറിൻ ജോർജാണ് . ഇരവ് എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെയ്ത ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനസ്സ് കവർന്നിരിക്കുന്നത്.

Scroll to Top