‘ഞാനൊരു ചേച്ചിയമ്മയായി’; സന്തോഷം പങ്കുവച്ച് ആര്യ പാർവതി

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടിയും നർത്തകിയുമാണ് ആര്യ പാർവതി. 23 മത് വയസിൽ താനൊരു ചേച്ചി ആകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ആര്യ. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇരുപത്തി മൂന്നാം വയസ്സിൽ താനൊരു ചേച്ചിയാവാൻ പോകുന്നു എന്ന ആര്യയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഗര്‍ഭിണിയായ അമ്മ ദീപ്തി ശങ്കറിന്‍റെ നിറവയറിൽ പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാർത്ത അറിയിച്ചത്.

ഇപ്പോഴിതാ ആര്യക്ക് സഹോദരി ജനിച്ചിരിക്കുകയാണ്. ആര്യ തന്നെയാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആര്യ ആരാധകരുമായി പങ്കുവച്ചത്.‘ഞാനൊരു ചേച്ചിയമ്മയായി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നാണ് ആര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആര്യയ്ക്കും കുടുംബത്തിനും ആശംസകളറിയിച്ചത്.

ചെമ്പട്ട്, ഇളയവൾ ഗായത്രി തുടങ്ങിയ സീരീയലുകളിൽ പ്രധാന വേഷം ചെയ്ത താരമാണ് പാർവതി.എട്ടര മാസത്തിനു ശേഷമാണു താൻ ഒരു ചേച്ചിയാകാൻ പോകുന്നു എന്ന് അറിഞ്ഞതെന്നും വീഡിയോ കാൾ ചെയ്യുമ്പോ അമ്മ മുഖം മാത്രം കാണിച്ചാണ് കഴിഞ്ഞ 8 മാസവും സംസാരിച്ചു കൊണ്ടിരുന്നതെന്നുമാണ് താരം പറയുന്നത്.ഒറ്റ മക്കളായി ഇത്ര കാലം ജീവിച്ചത് കൊണ്ടും അമ്മയുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന് താൻ കരുതും എന്ന് വിചാരിച്ചു കൊണ്ടാണ് അച്ഛനും അമ്മയും തന്നോടത് മറച്ചു വെച്ചത് എന്നാണ് ആര്യ പാർവതി പറയുന്നത്.

Scroll to Top