മഞ്ഞ ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ ആരാധകരുടെ മനം കവർന്ന് നമിത പ്രമോദ്; വൈറൽ ഫോട്ടോസ്

മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. 2011 ഇൽ പുറത്തിറങ്ങിയ ട്രാഫിക്, മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ്. പിന്നീട് പുതിയ തീരങ്ങളിലൂടെ നായികയായി മാറി.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് നമിത പ്രമോദ്. ട്രാഫിക്ക്, പുതിയ തീരങ്ങള്‍, വിക്രമാദിത്യന്‍, ചന്ദ്രേട്ടന്‍ എവിടെയാ, മാര്‍ഗംകളി തുടങ്ങി ഒരുപിടി സിനിമയുടെ ഭാഗമാകാന്‍ നമിതയ്ക്ക് സാധിച്ചു. ലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് നമിത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്.

ഇപ്പോഴിതാ മഞ്ഞ ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. മഞ്ഞ ബ്ലേസറും ജീന്‍സുമാണ് താരം ധരിച്ചിരിക്കുന്നത്. അഫ്ഷീന്‍ ഷാജഹാന്‍ ആണ് ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. നീതുവാണ് ഹെയര്‍ ആന്‍ഡ് മേക്കപ്പ്. യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Scroll to Top