സ്പൈഡർമാനെ പോലെ കൂറ്റൻ പാറ മുകളിൽ വലിഞ്ഞ് കയറി പ്രണവ് മോഹൻലാൽ ; അമ്പരന്ന് ആരാധാകർ !! വിഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ.2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.

ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു.ആദിക്ക് ശേഷം പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ​ഗോപി സിനിമയിലാണ്.ഏറ്റവും പുതിയതായി പ്രണവ് അഭിനയിച്ച് തകർത്ത ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ബോക്സോഫീസ് വിജയ ചിത്രങ്ങളിൽ ഈ ചിത്രം ഒന്നാമതായി മാറുകയും ചെയ്തു. ഇപ്പോഴിതാ പ്രണവിന്റെ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വലിയ ഉയരത്തിലുള്ള ഒരു പാറക്കെട്ടുകളിലൂടെ മുകളിലേക്ക് എത്തി പിടിച്ചു കേറുന്ന പ്രണവിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. യാതൊരുവിധ സേഫ്റ്റി ഉപകരണങ്ങളുമില്ലാതെ ആണ് പ്രണവ് ചെങ്കുത്തായ പാറയിലൂടെ മുകളിലേക്ക് കയറുന്നത്. യാത്ര ചെയ്യുമ്പോൾ പ്രണവിന് സഞ്ചരിക്കാൻ വേണ്ടിയുള്ള പച്ച നിറത്തിലുള്ള വാനും വീഡിയോയിൽ കാണാം.

Scroll to Top