നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി; സന്തോഷം പങ്കുവച്ച് താരം !!വീഡിയോ

തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയതാരമാണ് നമിത.മലയാള സിനിമയിലും ചുരുക്കം ചില വേഷങ്ങൾ ചെയ്തു.കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നായിക നിരയിൽ നിനന്നു.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നമിത മലയാളത്തിൽ പുലിമുരുകനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഒരുകാലത്ത് തമിഴ് മസാല സിനിമകളുടെ അഭിഭാജ്യ ഘടകമായിരുന്ന നമിത അമിത വണ്ണത്തെ തുടർന്നാണ് ഇടവേള എടുത്തത്. ഇപ്പോൾ വണ്ണമെല്ലാം കുറച്ചു കൂടുതൽ സുന്ദരിയായി തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടുന്നു .നമിതയുടെ വിവാഹം 2017 നവംബറിലായിരുന്നു വിവാഹം.

സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്.വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.താൻ ഗർഭിണി ആണെന്ന് അറിയിച്ചിരുന്നു പോസ്റ്റിലൂടെ. മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു.ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് േവണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം എന്നാണ് കുറിച്ചത്.ഇപ്പോഴിതാ ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ആൺകുട്ടികൾക്കാണ് നമിത ജന്മം നൽകിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് താരം അമ്മയായ സന്തോഷം പങ്കുവച്ചത്.തങ്ങൾക്ക് എല്ലാ അനു​ഗ്രഹവും ഉണ്ടാകണമെന്നും പറയുന്ന അവർ‌ ഡോക്ടർമാരോടുള്ള അകമഴിഞ്ഞ നന്ദിയും പറയുന്നുണ്ട്.നടനും ഭര്‍ത്താവുമായ വീരേന്ദ്ര ചൗധരിയും വിഡിയോയിലുണ്ട്. ഹരേ കൃഷ്ണ! ഈ ശുഭവേളയില്‍ ഞങ്ങളുടെ സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ ഇരട്ട ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് നമിത പറയുന്നത്.

ക്രോംപേട്ടിലെ റെല ഹോസ്പിറ്റല്‍ – മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അവരുടെ മികച്ച ആരോഗ്യ പരിപാലന സേവനങ്ങള്‍ക്ക് ഞങ്ങള്‍ ശരിക്കും നന്ദിയുള്ളവരാണ്. ഗര്‍ഭകാല യാത്രയില്‍ കൂടെ നിന്നതിനും എന്റെ കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ടുവന്നതിനും ഡോ. ഭുവനേശ്വരിയോടും ടീമിനോടും ഞാന്‍ ശരിക്കും കടപ്പെട്ടിരിക്കുന്നു. ഡോ. ഈശ്വര്‍ എന്‍ ഡോ വെല്ലു മുര്‍ഗന്‍ എന്റെ മാതൃത്വത്തിലും എന്നെ സഹായിക്കുന്നു. ഒരു മികച്ച സുഹൃത്തും ഗൈഡും ആയതിന് ഡോ. നരേഷിന് എന്റെ പ്രത്യേക നന്ദി’ എന്നാണ് നമിത പറയുന്നത്.

Scroll to Top