മ രണത്തിന് ഒറ്റ് കൊടുക്കാനുള്ള വരവ്; കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ‘ഒറ്റി’ന്റെ ട്രെയിലർ പുറത്ത് !!

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ചിത്രം ‘ഒറ്റി’ന്റെ ട്രെയിലർ പുറത്ത് .മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.ചിത്രം സെപ്റ്റംബര്‍ 2ന് മലയാളത്തിലും തമിഴിലുമായി പ്രദര്‍ശനത്തിന് എത്തും.അധോലോക നായകന്മാർ ഓർമിപ്പിക്കുന്ന ഗെറ്റ് അപ്പിലാണ് അരവിന്ദ് സാമി. ദാവൂദ് എന്ന പേരും ട്രെയിലെറിൽ പരാമർശിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ഉദ്വേഗം ജനിപ്പിക്കുന്നതാണ്. ഒരാളെ ഒറ്റ് കൊടുക്കുന്ന കഥാഗതിയും ഉണ്ടെന്ന് വ്യക്തം. ട്രെയിലറിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്.

ചിത്രം രണ്ട് ഭാഷകളിലും തീയേറ്ററുകളിൽ എത്തും.ടൊവിനോയെ നായകനാക്കി തീവണ്ടി ഒരുക്കിയ ടി പി ഫെല്ലിനിയാണ് ഒറ്റിന്റെ സംവിധായകന്‍. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്.ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ‘ഒറ്റ്’.

ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം.സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.

Scroll to Top