കഴിവുകൾ ഉണ്ടായിട്ടും നല്ല അവസരങ്ങൾ ലഭിച്ചില്ല, വിക്രമിൽ ഗംഭീര തിരിച്ചു വരവ് നടത്തി നരേൻ.

മലയാള സിനിമ കൂടുതലായി എക്സ്പ്ലോർ ചെയ്യ്തിട്ടില്ലെന്ന് തോന്നിയ നടനാണ് നരേന്‍.. അഭിനയത്തില്‍ അസാമാന്യ കഴിവുണ്ടായിട്ടും വേണ്ടവിധത്തില്‍ പരിഗണന കിട്ടാത്ത ഒരാള്‍. ഒരുപക്ഷെ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രം ചെയ്തിരുന്നില്ലെങ്കില്‍ ഇവിടെ ഇതിലും മുകളില്‍ പോകണ്ടിയിരുന്ന ആളായിരുന്നു. മുരളി നരേന്‍റെ കരിയര്‍ ബെസ്റ്റ് റോള്‍ തന്നെയാണ് തര്‍ക്കമൊന്നുമില്ല.. പക്ഷെ അത് കേരളത്തിലെ ഓഡിയന്‍സിന്‍റെ ഇടയില്‍ ആയാള്‍ക്ക് ഉണ്ടാക്കികൊടുത്ത ഒരു ഇമേജ് ഉണ്ട്.. അതിനെ ബ്രക്ക് ചെയ്യുന്നൊരു റോള്‍ പിന്നീട് അയാളെ തേടിയെത്തിയില്ലാ അല്ലെങ്കില്‍ കൊടുത്തില്ലാ എന്നു പറയേണ്ടി വരും. എന്നാല്‍ അത്തരം ഇമേജ് ബ്രേക്കിങ് റോള്‍ അദ്ദേഹത്തെ കൂടുതല്‍ തേടിയെത്തിയും അദ്ദേഹത്തെ ഏറ്റവും നന്നായി ഉപയോഗിച്ചതും തമിഴ് സിനിമ ആണെന്ന് പറയേണ്ടിവരും

അഞ്ചാത്തെയും മുഖംമൂടിയും കൈതിയും അവസാനമിറങ്ങിയ വിക്രം എല്ലാം അതിനുള്ള തെളിവാണ്..മലയാളത്തില്‍ നല്ലൊരു വേഷം കിട്ടി തിരിച്ച് വരാന്‍ കഴിയട്ടെ.. ആശംസകള്‍. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനിൽ ശ്രദ്ധ പിടിച്ചുപറ്റി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകൾ വിളിച്ചോതി. മീരാ ജാസ്മിൻ ആയിരുന്നു നായിക. തുടർന്ന് ശരത്ചന്ദ്രൻ വയനാടിന്റെ അന്നൊരിക്കൽ എന്ന ചിത്രത്തിൽ കാവ്യാ മാധാവന്റെ നായകനായി. ഫോർ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു.

മിഷ്കിൻ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു തമിഴിലെ രണ്ടാമത്തെ ചിത്രം. തുടക്കത്തിൽതന്നെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന സുനിൽ വൈകാതെ നരേൻ എന്ന് പേരു മാറ്റി. തമിഴിൽ തുടർന്ന് നെഞ്ചിരുക്കുംവരെ എന്ന ചിത്രത്തിലും അഭിനയിച്ചു. മിഷ്കിന്റെ അഞ്ചാതെ ആണ് തമിഴിലെ ഏറ്റവും പുതിയ ചിത്രം. ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ സുനിലിന്റെ താരമൂല്യം ഉയർത്തി. പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് മറ്റ് പ്രമുഖ മലയാളചിത്രങ്ങൾ.

Scroll to Top