തമിഴ്‌നാട് മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ച് നയന്‍താരയും വിഘ്നേഷും ; വൈറൽ ഫോട്ടോസ് !!

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര. മുൻപും പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഘ്‌നേഷ് ശിവനൊപ്പമുള്ള ബന്ധം നയൻ‌താര ജീവിതത്തിലേക്ക് ചേർത്തുപിടിക്കുകയാണ്. കാരണം, ആദ്യമായാണ് ഒരു പ്രണയബന്ധം താരം പരസ്യമാക്കുന്നതും ആഘോഷമാക്കുന്നതും.നിരവധി പ്രണയാദ്രമായ ഫോട്ടോകളാണ് സംവിധായകനായ വിക്കിക്കൊപ്പം നയൻതാര പങ്കുവയ്ക്കുന്നത്.

‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.ഇപ്പോഴിതാ ജൂൺ 9ന് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരാകാൻ പോകുന്നുവെന്ന സന്തോഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .മഹാബലിപുരത്ത് വച്ചാകും വിവാഹമെന്ന് ‘പിങ്ക് വില്ല’ പുറത്ത് വിട്ട ഡിജിറ്റൽ ക്ഷണക്കത്തിൽ പറയുന്നു. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്. നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു.

വിജയ് സേതുപതി, സാമന്ത, സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹച്ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്.ഇപ്പോള്‍ തമിഴ്‌നാട് മുഖ്യന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാന്‍ എത്തിയിരിക്കുകയാണ് താരങ്ങള്‍. ഇതിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.നയന്‍താരയും വിഘ്‌നേഷും ഒന്നിച്ച് എത്തിയാണ് സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ചത്. ഇവര്‍ക്കൊപ്പം നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിനും ഉണ്ടായിരുന്നു.

Scroll to Top