പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും അച്ഛനാകുന്ന സന്തോഷം പങ്കുവച്ച് നരേൻ!!

സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നടനാണ് നരേൻ.മലയാള സിനിമ കൂടുതലായി എക്സ്പ്ലോർ ചെയ്യ്തിട്ടില്ലെന്ന് തോന്നിയ നടനാണ് നരേന്‍.. അഭിനയത്തില്‍ അസാമാന്യ കഴിവുണ്ടായിട്ടും വേണ്ടവിധത്തില്‍ പരിഗണന കിട്ടാത്ത ഒരാള്‍. ഒരുപക്ഷെ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രം ചെയ്തിരുന്നില്ലെങ്കില്‍ ഇവിടെ ഇതിലും മുകളില്‍ പോകണ്ടിയിരുന്ന ആളായിരുന്നു. മുരളി നരേന്‍റെ കരിയര്‍ ബെസ്റ്റ് റോള്‍ തന്നെയാണ് തര്‍ക്കമൊന്നുമില്ല..

പക്ഷെ അത് കേരളത്തിലെ ഓഡിയന്‍സിന്‍റെ ഇടയില്‍ ആയാള്‍ക്ക് ഉണ്ടാക്കികൊടുത്ത ഒരു ഇമേജ് ഉണ്ട്.. അതിനെ ബ്രക്ക് ചെയ്യുന്നൊരു റോള്‍ പിന്നീട് അയാളെ തേടിയെത്തിയില്ലാ അല്ലെങ്കില്‍ കൊടുത്തില്ലാ എന്നു പറയേണ്ടി വരും. എന്നാല്‍ അത്തരം ഇമേജ് ബ്രേക്കിങ് റോള്‍ അദ്ദേഹത്തെ കൂടുതല്‍ തേടിയെത്തിയും അദ്ദേഹത്തെ ഏറ്റവും നന്നായി ഉപയോഗിച്ചതും തമിഴ് സിനിമ ആണെന്ന് പറയേണ്ടിവരും .അഞ്ചാത്തെയും മുഖംമൂടിയും കൈതിയും അവസാനമിറങ്ങിയ വിക്രം എല്ലാം അതിനുള്ള തെളിവാണ്.ഇപ്പോഴിതാ നരേൻ പങ്കുവെച്ച പുതിയ വിശേഷം ശ്രദ്ധ നേടുകയാണ്.

വിവാഹവാർഷിക ദിനത്തിൽ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് നരേൻ പങ്കുവെച്ചിരിക്കുന്നത്.‘‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു,” നരേൻ സമൂഹമാധ്യമത്തിൽ കുറിച്ചു.2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.

Scroll to Top