കോട്ടയം നസീർ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം.

മലയാള മിമിക്രി താരം കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നസീറിനെ നെഞ്ചുവേദനയെ തുടർന്നാണ് താരത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഞായറാഴ്ച രാത്രിയാണ് നസീറിന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി.

ഇപ്പോൾ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തുടർന്ന് വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായിരുന്നു. കൈരളി ടി.വിയിൽ കോട്ടയം നസീർ ഷോ എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചിരുന്നു.

Scroll to Top