നാഷണൽ അവാർഡ് പ്രഖ്യാപനം, മികച്ച നടൻ സൂര്യ, മികച്ച നടി അപർണ ബാലമുരളി.

68 മത് ചലച്ചിത്ര പുരസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പ്രഖ്യാപിച്ചു.നോമിനേഷനിൽ പ്രേക്ഷകർ കാത്തിരുന്ന ഒരുപിടി സിനിമയും താരങ്ങളും ഉണ്ട്.അവാർഡ് നേതാക്കളുടെ ലിസ്റ്റ് ഇങ്ങനെ,മികച്ച നടൻ എന്ന സ്ഥാനം രണ്ട് പേരാണ് നേടിയത് സൂര്യയും അജയ് ദേവ്ഗണ്ണും. അപർണ ബാലമുരളിയാണ് മികച്ച നടി. സൂരരൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.അയ്യപ്പനും കോശിയിലെ കഥാപാത്രത്തിന് ബിജു മേനോൻ മികച്ച സഹനടനായി.

മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സംവിധായകനായ സച്ചി നേടി.അതുപോലെ തന്നെ ഈ സിനിമ മികച്ച സംഘട്ടനസംവിധാനത്തിന് പുരസ്കാരത്തിനും അർഹയായി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു.മികച്ചഗായിക നഞ്ചമ്മയും മികച്ച ആക്ഷൻ കൊറിയോഗ്രഫർ മാഫിയ ശശിയും , മികച്ച സംഗീത സംവിധായകൻ സുരരെ പൊട്രെ എന്ന ചിത്രത്തിലെ ജി.വി പ്രകാശും നേടി.

Scroll to Top