‘വിജയൻ അങ്കിളിന് ജന്മദിനാശംസകൾ’; മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് നവ്യ നായർ !! ഫോട്ടോ

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.

അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു.അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്. ഇപ്പോൾ നവ്യ നായർ പങ്കു വെച്ച ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് താരം.കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ.മുഖ്യമന്ത്രിയും കുടുംബവും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുകയും ജന്മദിന ആശംസകൾ നേരുകയും ചെയ്തു.പല ഭാഗത്തുനിന്നും മുഖ്യമന്ത്രിക്ക് ആശംസകൾ വരുന്നുണ്ട്.

Scroll to Top