നിറവയറിൽ ഡാൻസുമായി സ്നേഹ ശ്രീകുമാർ ; കമന്റുമായി ആരാധകർ !! വിഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സ്നേഹയും ശ്രീകുമാറും. വിവാഹത്തിന് ശേഷം സ്നേഹ ശ്രീകുമാർ എന്ന പേരും പൂർണ്ണമായി. ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികൾ ആണ് ഇവർ. നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.മറിമായത്തിലെ ലോലിതന്‍ മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇരുവരും.

2019 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട് ഇരുവരും.തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിനെ കുറിച്ച് താരങ്ങൾ പങ്കുവെച്ചിരുന്നു .ഇപ്പോഴിതാ നിറവയറിലെ സ്നേഹയുടെ ഡാൻസ് വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.’എന്തരോ മഹാനുഭാവലു’ എന്ന പാട്ടിന് അനുസരിച്ചാണ് സ്‌നേഹ ചുവടുവെയ്ക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്.

സ്നേഹ തന്നെയാണ് ഒമ്പതാം മാസത്തിലെ ഡാൻസ് വിഡിയോ പങ്കുവച്ചത്.ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡാന്‍സ് കളിക്കുന്നത് നല്ലതാണ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നിറവയറില്‍ ഡാന്‍സ് കളിക്കുന്നത് കാണുമ്പോള്‍ പേടി തോന്നുന്നുണ്ടെന്നും ആരോഗ്യമുള്ള കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ കുറിച്ചു.വളകാപ്പ് ചടങ്ങിന്റേയും ബേബി ഷവറിന്റേയും ചിത്രങ്ങളും താരദമ്പതികള്‍ പങ്കുവെച്ചിരുന്നു.

Scroll to Top