വാവയ്ക്കും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള സെൽഫി പങ്കുവെച്ച് നവ്യ നായർ.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.

അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു.അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.

താരത്തിന്റെ അവസാനത്തെ ആയി ഇറങ്ങിയ ജാനകി ജാനി എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം ആണ് നേടിയത്.ഇപ്പോൾ നവ്യ നായർ പങ്കു വെച്ച ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.

അമ്മയ്ക്കും അച്ഛനും മകൻ സായിയ്ക്കും ഒപ്പമുള്ള സെൽഫിയാണ് പങ്കുവെച്ചിരിക്കുന്നത്.വിദേശരാജ്യങ്ങളിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്തപ്പോഴുള്ള ഫോട്ടോസ് ആണിത്.അച്ഛൻ ഞാൻ, അച്ഛൻ അമ്മ, ഞാൻ വാവ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.കപ്പൽ ആണ് ഇവരുടെ യാത്ര. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top