മകളുടെ പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് രംഭ ; സിസ്റ്റേഴ്സിനെ പോലെയെന്ന് കമന്റുമായി ആരാധകർ !!ഫോട്ടോസ്

വൈവിദ്യമുള്ള ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ താരമാണ് രംഭ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ ആയിരുന്നു രംഭ.ലയാള ചിത്രം സർ​ഗത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന രംഭ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ ​ഗ്ലാമർ ഐക്കണായി അറിയപ്പെട്ടു.മലയാളത്തിൽ കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്.വിവാഹശേഷം ഇവർ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.2010 ലാണ് നടി വിവാഹിതയായത്.

ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് രംഭയുടെ ഭർത്താവിന്റെ പേര്. ബിസിനസുകാരനായ ഭർത്താവിനൊപ്പം കാനഡയിലാണ് രംഭയിപ്പോൾ താമസിക്കുന്നത്. മൂന്ന് കുട്ടികൾ ദമ്പതികൾക്ക് ജനിച്ചു. സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ രംഭ പങ്കുവെക്കാറുണ്ട്.രംഭ ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകളുടെ സ്കൂളിലെ ഗ്രാജുവേഷൻ ചടങ്ങിന് എത്തിയതായിരുന്നു താരവും ഭർത്താവും.

പരിപാടിയുടെ ശേഷമാണ് മൂന്ന് പേരും ഒരുമിച്ചു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തത്. മകളെ ചേർത്ത് പിടിച്ചു നിൽക്കുന്ന വീഡിയോ “ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നു” എന്ന തലക്കെട്ടോടെ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലാന്യയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ എത്തുന്നത്.നിങ്ങളെ രണ്ടുപേരെയും കണ്ടാൽ സിസ്റ്റേഴ്സ് ആണെന്നേ പറയുള്ളു എന്നും, അമ്മയെ പോലെ തന്നെ മകളും എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

Scroll to Top