ഇത് നയൻതാരയല്ലേ ?? വൈറലായി നയൻസിന്റെ വൈഡ്ഡിങ് ലുക്കിന്റെ പുനരാവിഷ്ക്കാരം

ആരാധകർ ഏറെ കാത്തിരുന്ന വിവാഹമാണ് നയൻതാരയുടെയും വിഘ്‌നേഷിന്റെയും .ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതർ ആയത് .ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ.ബംഗാൾ ഉത്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്.വിവാഹത്തിന് നയൻതാരയുടെ ലുക്ക്, ചടങ്ങിന്റെ ആദ്യ ഫോട്ടോ പുറത്തു വന്ന് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിവാഹങ്ങളിൽ ഏറെ പുതുമയുള്ള വിവാഹവസ്ത്രവും ആഭരണങ്ങളുമാണ് നയൻതാര ധരച്ചത്.ജേയ്ഡ് ബൈ മോണിക്ക ആന്റ് കരിഷ്മ ലേബലിന്റെ ചുവപ്പു നിറത്തിലുള്ള ബ്രൊക്കേയ്ഡ് സാരിയാണ് നയന്‍താര അണിഞ്ഞത് .
ഈ ഫാഷൻ മേക്കപ്പ് ലോകത്ത് തന്നെ ട്രെൻഡ്സെറ്ററായി കഴിഞ്ഞു. അതിന്റെ തെളിവാണ് നിരവധിയാളുകൾ നയൻതാരയുടെ വിവാഹമേക്കപ്പ് പുനരാവിഷ്കരിക്കുന്നത്.അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് വിജിലിന്റെ ശ്രമം. മോഡൽ അഞ്ജലി അനിലിനെയാണ് ഈ ലുക്കിൽ വിജിൽ ഒരുക്കിയെടുത്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.

അഞ്ജലിയെന്നാണ് ഞങ്ങളുടെ മോഡലിന്റെ പേര്. ഇതിന് മുൻപും ഞാൻ ആ കുട്ടിയെ മോഡലാക്കിയിട്ടുണ്ട്. അന്ന് തന്നെ പലരും കുട്ടിക്ക് നയൻതാരയുടെ ഛായയുണ്ടെന്ന് പറഞ്ഞിരുന്നു. ബ്രൈഡൽ മേക്കപ്പിലും നല്ല സാമ്യം തോന്നുന്നുണ്ടെന്നാണ് വരുന്ന കമന്റുകൾ. കാണുമ്പോൾ വളരെ ലളിതമായിട്ട് തോന്നുമെങ്കിൽ വളരെ വ്യത്യസ്തയുള്ള പാറ്റേണിലുള്ള ആഭരണങ്ങളും സാരിയും മേക്കപ്പുമാണ് നയൻതാര ചെയ്തിരിക്കുന്നത്.അതേ നിറത്തിലുള്ള സാരി ലഭിക്കാനായി എറണാകുളത്ത് കുറേ കടകളിൽ കയറി ഇറങ്ങി. അവസാനം ഏകദേശം ഒരേപോലെയുള്ളത് കിട്ടി.

ആഭരണങ്ങൾ ആണെങ്കിലും അതേ ഡിസൈനും നിറവും കിട്ടാൻ പ്രയാസമായിരുന്നു. കിട്ടിയതിൽ ഞങ്ങൾ ആർക്കെലിക്ക് പെയിന്റിങ്ങ് ചെയ്യുകയായിരുന്നു. ന്യൂഡ് മേക്കപ്പാണ് നയൻതാര ഉപയോഗിച്ചിരിക്കുന്നത്. കണ്ണും പുരികവുമാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. തലമുടികെട്ടിയിരിക്കുന്നത് ബൺസ്റ്റൈലിലാണ്. നയൻതാരയുടെ വിവാഹശേഷം ഒരുപാട് പെൺകുട്ടി ഈ രീതിയിലുള്ള മേക്കപ്പ് ചെയ്യുമോയെന്ന് തിരിക്കിയിട്ടുണ്ട്. ഇനി വരാൻ പോകുന്ന ട്രെൻഡും ഇതുതന്നെയായിരിക്കും– വിജിൽ പറയുന്നു.

Scroll to Top