സോഷ്യൽ മീഡിയ ഇനി നയന ഭരിക്കും, ഹോട് ലുക്കിൽ നയന എൽസ.

രഞ്ജീഷ വിജയൻ നായികയായി എത്തിയ ജൂണ്‍ എന്ന സിനിമയിലെ കുഞ്ഞി എന്ന കഥാപാത്രമായെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നയന എൽസ. സ്‌കൂൾ വിദ്യാർത്ഥിനിയുടെ വേഷത്തിൽ എത്തിയ നടി പിന്നീട് മണിയറയിലെ അശോകന്‍ എന്ന സിനിമയിൽ ടീച്ചറായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. ഇതിനു ശേഷം ഉല്ലാസം,അറ്റ്,കുറുപ്പ്, തുടങ്ങിയ സിനിമകളിലും നയന അഭിനയിച്ചു.

ഋ എന്ന സിനിമയാണ് നയനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ഉള്ള ഇന്റർവ്യൂവുകളിലും താരം എത്തി. ആ വീഡിയോകൾ എല്ലാം തന്നെ വൈറൽ ആയി. അതുപോലെ തന്നെ ഫോട്ടോഷൂ ട്ടുകൾ താരം ചെയ്യാറുണ്ട്. അതും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. എന്നാൽ പലതും വിമർശനങ്ങൾക്കും വഴി വെക്കുന്നു. കാരണം ഡ്രസ്സ്‌ കുറഞ്ഞു പോയി എന്നതിലാണ്.

എന്നാൽ താരം അതൊന്നും വക വെക്കാറില്ല. ഇപ്പോഴിതാ വൈറൽ ആകുന്നത് നയന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.ഗ്ലാമറസ് വേഷത്തിലാണ് താരം ഉള്ളത്.പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാൻലിയസാബുവിന്റെ സ്റ്റൈലിങ്ങിൽ പവിത്രയാണ് മേക്കപ്പ്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top