‘എന്റെ പപ്പ’; റിമിയെ ചേർത്ത് പിടിച്ച് പപ്പ : കണ്ണ് നനയിക്കുന്ന ചിത്രം പങ്കുവെച്ച് താരം !! വൈറൽ ഫോട്ടോ

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.

ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു.കൂടുതൽ സുന്ദരിയാകുകയും ചെയ്തു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ റിമി പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.പപ്പയ്ക്ക് ഒപ്പം നിൽക്കുന്ന തന്റെ ഒരു ഡിജിറ്റൽ പെയിന്റിങ് പങ്കുവച്ചിരിക്കുകയാണിപ്പോൾ.‘എന്റെ പപ്പ’ എന്ന അടിക്കുറിപ്പോടെയാണ്താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. റിമിയുടെ പപ്പയും മുൻ സൈനികനായിരുന്ന പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് 2014 ൽ ആണ് അ ന്തരിച്ചത്.

പല അഭിമുഖങ്ങളിലും തന്റെ കഴിവുകള്‍ക്ക് എന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് റിമി പറഞ്ഞിട്ടുണ്ട്.ഡിജിറ്റൽ ആർട്ടിസ്റ്റ് മനീഷയാണ് റിമിയുടെയും പപ്പയുടെയും ചിത്രങ്ങൾ കോർത്തിണക്കിയത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിന് റിമി മനീഷയോടു നന്ദി അറിയിച്ചു.ഇതിനു മുൻപും പ്രിയപ്പെട്ട പപ്പയുടെ ഓർമച്ചിത്രങ്ങൾ റിമി ടോമി പങ്കുവച്ചിട്ടുണ്ട്. റിമി വീട്ടിൽ വച്ചു ഷൂട്ട് ചെയ്യുന്ന വിഡിയോകളിലൂടെയൊക്കെ പപ്പയുടെ ഫോട്ടോ കാണിച്ച് പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊടുക്കാറുമുണ്ട്.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയത്.

Scroll to Top