നെറുകയിൽ സിന്ദൂരവുമായി നയൻതാര; വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ ??

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര. ഇപ്പോൾ താരം പ്രണയ നിമിഷങ്ങൾ ആഘോഷമാക്കുകയാണ്. മുൻപും പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഘ്‌നേഷ് ശിവനൊപ്പമുള്ള ബന്ധം നയൻ‌താര ജീവിതത്തിലേക്ക് ചേർത്തുപിടിക്കുകയാണ്. കാരണം, ആദ്യമായാണ് ഒരു പ്രണയബന്ധം താരം പരസ്യമാക്കുന്നതും ആഘോഷമാക്കുന്നതും.നിരവധി പ്രണയാദ്രമായ ഫോട്ടോകളാണ് സംവിധായകനായ വിക്കിക്കൊപ്പം നയൻതാര പങ്കുവയ്ക്കുന്നത്.പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താരവിവാഹമാണ് ഇവരുടേത്.ഏറെ കാലമായി ഇരുവരും പ്രണയത്തിലാണ്. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രണയമായിരുന്നു ഇവരുടേത്.

ഗോസിപ്പ് കോളങ്ങൾ ഏറ്റവും അധികം ആഘോഷമാക്കിയ ഒരു പ്രണയമായിരുന്നു ഇവരുടേത്. പ്രണയം മാത്രമല്ല വിവാഹത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിനോടകം തന്നെ നിരവധി തവണ നയൻസ് -വിഘ്നേശ് ശിവനുമായുള്ള വിവാഹം സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.ഇപ്പോഴിതാ ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇരുവരും ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വിവാഹവാര്‍ത്ത പ്രചരിച്ചത്. നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.പിന്നാലെ ഇരുവരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി ആരാധകരും രം​ഗത്തെത്തി.

ജ്യോതിഷപ്രകാരമുള്ള ദോഷങ്ങള്‍ പരിഹരിക്കാന്‍ നയന്‍താര വിവാഹത്തിന് മുന്‍പെ മരത്തെ വരണ്യമാല്യം അണിയിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. നയന്‍താരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിര്‍ദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.’കാതുവാക്കിലെ രണ്ടു കാതല്‍’ ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തില്‍ സാമന്തയും നായികയാണ്.

Scroll to Top