‘അതോടെ എന്റെ രണ്ടാമത്തെ ചിത്രവും ഒരു പ്രണയവും ഉണ്ടായി’: നയൻതാരയുമായുള്ള പ്രണയ കഥ പറഞ്ഞ് വിഘ്നേഷ്

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര.അതിന് ശേഷം നിരവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. ഒരുപാട് അവാർഡുകൾ സ്വന്തമാക്കി. സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിചിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി.ഇരുവർക്കും വാടക ഗർഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ, നയന്‍താരയെ ആദ്യമായി കണ്ട കഥ പറഞ്ഞ് വിഗ്നേഷ് ശിവന്‍.‘നാനും റൗഡി താന്‍’ നിർമിച്ച നടൻ ധനുഷാണ് നയന്‍താരയെ കണ്ട് ചിത്രത്തിന്റെ കഥ പറയാന്‍ ആവശ്യപ്പെട്ടതെന്ന് വിഘ്നേഷ് പറയുന്നു. ‘ഒന്നര മണിക്കൂര്‍ നയന്‍താരയോട് സംസാരിക്കുക മാത്രമായിരുന്നു ലക്ഷ്യം. നയന്‍താര ചെയ്യാന്‍ സാധ്യത ഇല്ലായെന്ന് ഉറപ്പായതു കൊണ്ട് തന്നെ നസ്രിയയെയാണ് ചിത്രത്തിലേക്ക് രണ്ടാമത് ആലോചിച്ചത്. കഥ കേള്‍ക്കാനിരിക്കുമ്പോഴും നയന്‍താര ബഹുമാനത്തോ‌ടെയാണ് ഇടപെ‌ട്ടതെന്നും വിഗ്നേഷ് ഓര്‍ത്തെ‌ടുത്തു.

സാധാരണ കഥ പറയാന്‍ ചെല്ലുമ്പോള്‍ അഭിനേതാക്കാള്‍ ഫോണില്‍ നോക്കുകയോ പകുതി മാത്രം ശ്രദ്ധിക്കുകയോ ആയിരിക്കും ചെയ്യുക. എന്നാല്‍ നയന്‍താരയാകട്ടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കഥ മുഴുവന്‍ കേള്‍ക്കുകയും വേഷം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അതോടെ നാനും റൗഡി താന്‍ എന്ന രണ്ടാമത്തെ ചിത്രവും ഒരു പ്രണയവും ഉണ്ടായി’.– ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്നേഷ് പറഞ്ഞു.

Scroll to Top