റീൽസ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ, പണം ത ട്ടിയെടുത്തതാണ് കേസിന് കാരണം.

റീൽസ് താരം മീശ വിനീത് വീണ്ടും പോലീസ് അ റസ്റ്റിൽ ആയി.പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ മോ ഷ്ടിച്ച കേ സിൽ ആണ് പോലീസ് പിടിയിലായത്.മാർച്ച്‌ 22 ന് ആണ് വിനീതും സുഹൃത്ത് ജിത്തുവും ആണ് ഈ മോ ഷണം നടത്തിയത്.ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാൻ പോകുമ്പോഴായിരുന്നു സംഭവം.

ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്ന വിനീതും ജിത്തുവും ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി ത ട്ടിപ്പറിച്ചു. സ്റ്റാർട്ട് ചെയ്തു വച്ചിരുന്ന സ്കൂട്ടറോടിച്ച് ഉടൻ തന്നെ അമിത വേഗതയിൽ ഇവർ കടന്നു കളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും മോഷ്ടാക്കള്‍ വണ്ടിക്ക് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചത് അന്വേഷണം പ്രതിസന്ധിയിലാക്കി.

Scroll to Top