‘10 ജോലിക്കാരുണ്ട്, എങ്കിലും ജോലികള്‍ നയന്‍സ് തന്നെ ചെയ്യും’; നയൻതാരയെ കുറിച്ച് തുറന്ന് പറഞ്ഞ് വിഘ്‌നേശ്

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര.അതിന് ശേഷം നിരവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. ഒരുപാട് അവാർഡുകൾ സ്വന്തമാക്കി. സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിചിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.ഇരുവർക്കും വാടക ഗർഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഉയിർ ഉലകം എന്നാണ് കുട്ടികൾക്ക് നൽകിയ പേര്. ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.ഇരുവർക്കും വാടക ഗർഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഉയിർ ഉലകം എന്നാണ് കുട്ടികൾക്ക് നൽകിയ പേര്. ഇപ്പോഴിതാ നയൻതാരയെ കുറിച്ചുള്ള ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് ഭര്‍ത്താവ് വിഘ്നേശ് ശിവന്‍.ചില സമയങ്ങളില്‍ ഞങ്ങള്‍ വളരെ വൈകിയാണ് ഭക്ഷണം കഴിക്കുക, അര്‍ധരാത്രി 12 നും ഒരുമണിക്കുമെല്ലാം ചില സാഹചര്യങ്ങളില്‍ കഴിക്കേണ്ടിവരാറുണ്ട്.

ആ സമയത്തെല്ലാം ക്ലീനിംഗും പാത്രങ്ങള്‍ കഴുകി വെയ്ക്കുന്നതുമെല്ലാം നയന്‍സാണെന്നാണ് വിഷ്നേഷ് പറയുന്നത്. വീട്ടില്‍ 10 ജോലിക്കാരുണ്ട്,അവരെയാരെയെങ്കിലും വിളിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ അതിനൊന്നും നയന്‍സ് മുതിരാറില്ല.ഇതൊരു ചെറിയ കാര്യമാണെന്നും ഇത്തരം സാഹചര്യങ്ങള്‍ നിരവധിയാണെന്നും വിഘ്നേഷ് പറയുന്നു. എന്നാല്‍ തുറന്നുപറച്ചിലിനു കീഴെ വിഘ്നേശിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളുണ്ട്, താങ്കള്‍ കഴിച്ച പാത്രമെങ്കിലും താങ്കള്‍ക്ക് കഴുകിക്കൂടേയെന്നാണ് ചോദ്യം.

Scroll to Top