1.70 കോടിയുടെ ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കി ഫഹദും നസ്രിയയും !!

മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. നടി എന്നതിനു പുറമേ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ താരങ്ങളുടെ ഏറ്റവും പുതിയ സന്തോഷ വാർത്തയാണ് വൈറലാകുന്നത്.ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കിയിരിക്കുകയാണ് താരങ്ങൾ,ലംബോർഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ഇവരുടെ ഏറ്റവും പുതിയ വാഹനമാണ് 740 ഐ.കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്.

ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്. മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ മണിക്കൂറിൽ 250 കിലോമീറ്റർ.ഈ വർഷമാദ്യം ആസിഫ് അലി 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷൻ സ്വന്തമാക്കിയിരുന്നു. അതിനുശേഷം മലയാള സിനിമാലോകത്തേയ്ക്കു എത്തുന്ന ബിഎംഡബ്ല്യുവിന്റെ അത്യാഢംബര സെഡാനാണിത്.

Scroll to Top