ഇനി ബേബി നയൻ‌താര അല്ല, നായികയായി ചുവട് വെപ്പ് തമിഴ്ചിത്രം ജെന്റിൽമാൻ 2 ലൂടെ.

ബാലതാരമായെത്തി മലയാളികളുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് നയന്‍താര ചക്രവര്‍ത്തി. 2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. രണ്ടര വയസ് മുതല്‍ നയന്‍താര സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനകം മുപ്പതോളം സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു.അച്ഛനുറങ്ങാത്ത വീട്, നോട്ട്ബുക്ക്, അതിശയൻ, കങ്കാരു, 20-20, കുസേലൻ, ക്രേസി ഗോപാലൻ, ലൌഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

മൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇതുവഴി തന്റെ മോഡേൺ ചിത്രങ്ങൾ എല്ലാം തന്നെ താരം പങ്ക് വെക്കാറുണ്ട്. ഇനി അഭിനയത്തോടൊപ്പം പഠനവും കൊണ്ടു പോകാനാണ് തീരുമാനമെന്നും നയന്‍താര നേരത്തെ വ്യക്തമാക്കിയിരുന്നു .സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം സിനിമയിൽ നായികയായി ചുവട് വെപ്പ് നടത്തുന്നു എന്നതാണ്.തമിഴ് സിനിമയിലാണ് നായികയായി എത്തുന്നത്.ജെന്റിൽമാൻ 2 എന്നാണ് സിനിമയുടെ പേര്. ജെന്റിൽമാൻ ഒന്നാം ഭാഗത്തിൽ അർജുന്നും മധുബാലയും ആയിരുന്നു കോമ്പിനേഷൻ.

അന്നത്തെ സൂപ്പർ ഹിറ്റ്‌ പടം ആയിരുന്നു അത്.എം എം കീരവാണിയാണ് ജെന്റിൽമാൻ 2വിന്റെ സംഗീതസംവിധാനം. ജെന്റിൽമാൻ ആദ്യഭാഗത്തിന് എ ആർ റഹ്മാൻ ആയിരുന്നു സംഗീതം നൽകിയത്. മഹധീര, ബാഹുബലി, ആർ ആർ ആർ തുടങ്ങിയ സിനിമകളിലെ സംഗീത സംവിധാനത്തിന് പിറകെയാണ് ഈ സിനിമയുടെ സംഗീതം കീരവാണി ചെയ്യുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ നായകൻ, ചിത്രത്തിന്റെ സംവിധായകൻ എന്ന് തുടങ്ങിയ വിശദാംശങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നയൻ‌താര തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.നിർമാതാവ് കെ ടി കുഞ്ഞോമോനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചണ് താരം പോസ്റ്റ്‌ ചെയ്തത്. ജെന്റിൽമാൻ 2 ൽ ലീഡിങ് കഥാപാത്രം അഭിനയിക്കുന്നു എന്നും, ഈ അവസരം തന്ന സിനിമ അണിയറ പ്രവർത്തകർക്കും നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി. നിരവധി പേരാണ് നയൻ‌താരയ്ക്ക് ആശംസകളുമായി എത്തിയത്.

Scroll to Top