പച്ചഗൗണിൽ രാജകുമാരിയെ പോലെ തിളങ്ങി അനിഖ സുരേന്ദ്രൻ; 

മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ നടിയാണ് അനിഖാ സുരേന്ദ്രൻ. 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.എന്നാൽ ഇതൊന്നും താരം വക വെക്കാറില്ല.

.സീനു രാമസ്വാമി സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന മാമനിതനാണ് അനിഘയുടെ പുതിയ പ്രൊജക്റ്റ്. ഇപ്പോൾ ഇതാ അനിഖ പങ്കെടുത്ത ഫാഷൻ ഷോയിഷ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മലർസ് ഫാഷൻ വേൾഡിന്റെ പുതിയ ഫാഷൻ ഷോയിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് കോസ്റ്റ്യൂം ധരിച്ചാണ് ഫാഷൻ ഷോയിൽ അനിഖ എത്തിയത്. പച്ച നിറത്തിലുള്ള ഗൗണും പർപ്പിൾ നിറത്തിലുള്ള മോഡേൺ ഔട്ട് ഫിറ്റിലുമാണ് ഫാഷൻ ഷോയിൽ താരം തിളങ്ങിയത്.

പച്ചഗൗണിൽ അനിഖ എത്തിയപ്പോൾ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.വിക്കി ഫോട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഗായു തങ്കവേലുവാണ് ഫാഷൻ ഷോയിൽ എത്തിയ താരത്തിന് മേക്കപ്പ് ചെയ്തത്. ചെന്നൈയിൽ വെച്ച് നടന്ന ഫാഷൻ ഷോയിൽ അനിഖയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്.

Scroll to Top