താരദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടായാൽ നിങ്ങൾക്കെന്തിന് കുരുപൊട്ടണം ; വൈറൽ കുറിപ്പ് !!

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ഉണ്ടായ വാർത്ത എല്ലാവരും സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. എന്നാൽ നിരവധി പേർ ഇതിന് വിമർശനങ്ങളുമായി എത്തി.വിവാഹത്തിന് മുൻപ് കുട്ടികൾ ഉണ്ടായോ, വാടക ഗർഭപാത്രമാണോ എന്നൊക്ക ആയിരുന്നു ചോദ്യങ്ങൾ. എന്നാൽ ഇപ്പോൾ ഇവർക്ക് പിന്തുണയുമായി എത്തുകയാണ് റിനീഷ് തിരുവള്ളൂർ.പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

താരദമ്പതികൾക്ക്കുഞ്ഞുങ്ങളുണ്ടായാൽനിങ്ങൾക്കെന്തിന് കുരുപൊട്ടണം നയൻ താരയും വിഘ്‌നേശ് ശിവനും അമ്മയുമച്ഛനുമായ സോഷ്യൽ മീഡിയ വാർത്തയുടെ ലിങ്കിലെ ചില കമൻ്റുകൾ വായിച്ചു. ആ കമൻറുകൾ ഇവിടെ റിപ്പീറ്റ് ചെയ്ത് ഞാനും ആ അശ്ലീല കൂട്ടത്തിൻ്റെ ഭാഗമാവാൻ ഉദ്ദേശിക്കുന്നില്ല.ചിലത് വായിച്ചപ്പോൾ സത്യമായി പറഞ്ഞാൽ അന്തം വിട്ടുപോയ്. അങ്ങേയറ്റത്തെ അശ്ലീലതയാണ്, വിവരക്കേടാണ് ആ കമൻറുകൾ. ലജ്ജാകരം. താരദമ്പതികൾക്ക് കുട്ടികൾ ഉണ്ടായ പ്രകിയ അവർ വെളിപ്പെടുത്തേണ്ട കാര്യമില്ല. ഇനി അഥവാ അത് വാടക ഗർഭപാത്രത്തിലൂടെയുള്ള കുഞ്ഞുങ്ങൾ ആണെന്നിരിക്കട്ടെ അതിൽ നിങ്ങൾക്കെന്താണ് കാര്യം. സെലിബ്രേറ്റികൾ പെറ്റാൽ പേറെടുക്കുന്നത് ആരാണന്നുതുവരെ വാർത്തയാവുന്ന കാലത്ത്വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിൽ ഈ കാലത്ത് ഒരതിശയത്തിൻ്റേയും ആവശ്യമില്ല.

സാമൂഹ്യ മാധ്യമങ്ങിൽ മലയാളി സദാചാര പോലീസുകാരുടെ ഒളിഞ്ഞുനോട്ടവും, റെയ്ഡും, പരസ്യ വിചാരണയും, ശിക്ഷാവിധിയുമെല്ലാം നിരവധി സന്ദർഭങ്ങളിൽ നാമെല്ലാം കണ്ടതാണ്. അതൊട്ടും കുറയുന്നില്ല എന്ന് മാത്രമല്ല കൂടുതൽ വികൃതവും ക്രൂരവുമായ് വളരുകയാണ്. പ്രസവിക്കാനും പ്രസവിക്കാതെ കുഞ്ഞിനെ സ്വന്തമാക്കാനും നിയമപരമായി അവകാശം അനുവദിച്ചിട്ടുള്ള നാടാണിത്. ഒരു സ്ത്രീ തന്‍റെ ഗര്‍ഭപാത്രത്തിലോ തനിക്ക് വിശ്വാസമുള്ള മറ്റൊരു സത്രീയുടെ ഗര്‍ഭപാത്രത്തിലോ കുഞ്ഞിനെ വളർത്തുന്നത് അവരുടെ മൗലിക അവകാശമാണ്. നയൻ താരയും വിഘ്‌നേശ് ശിവനും അന്തസ്സോടെ അവർക്കിഷ്ടമുള്ള മാർഗ്ഗം സ്വീകരിച്ചു.

അവർ ഇനിയും കുട്ടികളെ ഇഷ്ടമുള്ളതുപോലെ ജനിപ്പിക്കട്ടെ, അവരിഷ്ട്ടപ്പെടുന്നതു പോലെ മക്കളെ വളർത്തട്ടെ. അതിൽ മൂന്നാമതൊരാൾക്ക് ഒരു റോളുമില്ല. താര ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങൾ പൊറുക്കണം, സോഷ്യൽ മീഡിയിലെ വായനക്കാരനായ ഒരാളുടെ എളിയ അഭ്യർത്ഥനയാണിത്.വാടക ഗർഭപാത്രത്തിലും അല്ലാതെയും ശാസ്ത്രം വളരുന്നതിനനുസരിച്ച് ഇനിയുമൊരുപാട് കുഞ്ഞുങ്ങൾ അന്തസ്സോടെ പിറക്കട്ടെ. ഇരട്ട കുഞ്ഞുങ്ങൾക്ക് നൂറ് നൂറ് ഉമ്മകൾ, സ്നേഹം റിനീഷ് തിരുവള്ളൂർ

Scroll to Top