പ്രണയദിനത്തിൽ തന്റെ പ്രിയതമന് സർപ്രൈസ് നൽകി സ്പെഷ്യൽ ഹഗ്ഗുമായി നയൻ‌താര, വീഡിയോ പങ്കുവെച്ച് വിഘ്‌നേഷ്.

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര. ഇപ്പോൾ താരം പ്രണയ നിമിഷങ്ങൾ ആഘോഷമാക്കുകയാണ്. മുൻപും പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഘ്‌നേഷ് ശിവനൊപ്പമുള്ള ബന്ധം നയൻ‌താര ജീവിതത്തിലേക്ക് ചേർത്തുപിടിക്കുകയാണ്. കാരണം, ആദ്യമായാണ് ഒരു പ്രണയബന്ധം താരം പരസ്യമാക്കുന്നതും ആഘോഷമാക്കുന്നതും.നിരവധി പ്രണയാദ്രമായ ഫോട്ടോകളാണ് സംവിധായകനായ വിക്കിക്കൊപ്പം നയൻതാര പങ്കുവയ്ക്കുന്നത്.പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താരവിവാഹമാണ് ഇവരുടേത്.ഏറെ കാലമായി ഇരുവരും പ്രണയത്തിലാണ്.

പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രണയമായിരുന്നു ഇവരുടേത്. ഗോസിപ്പ് കോളങ്ങൾ ഏറ്റവും അധികം ആഘോഷമാക്കിയ ഒരു പ്രണയമായിരുന്നു ഇവരുടേത്. പ്രണയം മാത്രമല്ല വിവാഹത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിനോടകം തന്നെ നിരവധി തവണ നയൻസ് -വിഘ്നേശ് ശിവനുമായുള്ള വിവാഹം സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞെന്നു നടി പറഞ്ഞു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും നയൻതാര പറഞ്ഞു. താരം വിവാഹനിശ്ചയ മോതിരവും നടി കാണിച്ചു.

എന്നാണ് വിവാഹമെന്നു വെളിപ്പെടുത്തിയിട്ടില്ല.ഏതായാലും താരത്തിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിഘ്‌നേഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്.പ്രണയദിനത്തിൽ നയൻതാര നൽകിയ സർപ്രൈസിന്റെ വിഡിയോ ആണ് വിഘ്നേഷ് ശിവൻ പങ്കുവെച്ചത്.ഒരു വലിയ ബൊക്കെ വിഘ്നേഷിന് സമ്മാനിച്ച് കെട്ടിപ്പിടിക്കുന്ന നയൻതാരയാണ് വിഡിയോയിൽ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് വിഘ്നേഷിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

VIDEO

Scroll to Top