ആരാധകരെ ദുഖത്തിലാഴ്ത്തുന്ന വാർത്തയുമായി നസ്രിയ ;കാരണം തിരക്കി ആരാധകർ !!

പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായിട്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നസ്രിയ. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്.

മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. നടി എന്നതിനു പുറമേ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ ഒരു ദുഃഖവാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് താരം പങ്കുവെച്ചത്.സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്നാണ് നസ്രിയ സ്റ്റോറിയിലൂടെ അറിയിച്ചത്.‘‘എല്ലാ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്‌നേഹവും മിസ് ചെയ്യും. എന്നാല്‍ ഉടനെ തിരിച്ചുവരും’’. ഹാഷ് ടാഗ് ഡിഎൻഡി മോഡ്..”, നസ്രിയ പോസ്റ്റ് ചെയ്തു.6.8 മില്യൻ ആണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്. ഫെയ്സ്ബുക്കിൽ 9.6 മില്യൻ ഫോള്ളോവെഴ്‌സും ആണ് താരത്തിനുള്ളത്.

Scroll to Top