കളർഫുൾ പിറന്നാൾ ആഘോഷം ; മകന്റെ പിറന്നാൾ ആഘോഷമാക്കി സൗബിൻ !!വൈറൽ വിഡിയോ

മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിൻ ഷാഹിർ പ്രേക്ഷകരുടെ പ്രിയതാരമാണ്.സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയിൽ എത്തിയത്. ഫാസിൽ, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. കൊച്ചി സ്വദേശിയാണ് താരം.ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്പ്പിന്‍ എന്ന കഥാപാത്രം സൗബിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കി.

5 സുന്ദരികള്‍,അന്നയും റസൂലും, മസാല റിപ്പബ്ലിക്ക്,കടല്‍ കടന്നൊരു മാത്തുക്കുട്ടി, ഇയ്യോബിന്റെ പുസ്തകം, പ്രേമം, റാണി പത്മിനി, ചാര്‍ലി, ഹലോ നമസ്‌തെ, മഹേഷിന്റെ പ്രതികാരം, കലി,സുഡാനി ഫ്രം നൈജീരിയ,കുമ്പളങ്ങി നൈറ്റ്സ്,വൈറസ്,അമ്പിളി,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25,ട്രാൻസ് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.സൗബിന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രം പറവയാണ്.സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ജാഫര്‍ ഇടുക്കി, ഷൈന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും പറവയ്ക്ക് ലഭിച്ചത്.

2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.2019 മേയ് പത്തിനാണ് മലയാളത്തിന്റെ സൂപ്പർ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അച്ഛനായത്. ആണ്‍കുഞ്ഞ് ജനിച്ച വിവരം സൗബിൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ മകന്റെ നാലാം ബർത്ത്ഡയുടെ ഫോട്ടോസാണ്.പാർക്കിന്റെ തീമിലാണ് കേക്കും സ്റ്റേജുമൊക്കെ അലങ്കരിച്ചിരുന്നത്. വിവിധ നിറങ്ങളുടെ ഒരു മായാലോകം തന്നെയാണ് മകനായി സൗബിൻ ഒരുക്കിയത്. കേക്ക് മുറിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.താരം പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയത്.

Scroll to Top