നിറകണ്ണുകളോടെ സിദ്ധീഖ് ഇക്കയുടെ അരികിലിരുന്ന് മമ്മൂക്കയും നസ്രിയയും : അവസാനമായി കാണാനെത്തി താരങ്ങൾ !! വിഡിയോ

മലയാളസിനിമയിലെ പ്രിയ സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വിവരം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്.ഇന്നലെ രാത്രി സിദ്ധിഖിന്റെ മൃതദേഹം ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.ഇന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കുകയാണ്.പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിനെ അവസാനമായി കാണാൻ സഹപ്രവർത്തകർ എത്തുകയാണ്.മമ്മൂട്ടി, ദുൽഖർ സൽമാൻ, ജയസൂര്യ, ഫഹദ്, ഫാസിൽ, ജയറാം, ‍ടൊവിനോ തോമസ്, ലാൽ, നസ്രിയ, മിത്ര കുര്യൻ, ദിലീപ് തുടങ്ങി മലയാള സിനിമാ ലോകം മുഴുവൻ ഇവിടേക്ക് എത്തിക്കഴിഞ്ഞു.മലയാള സിനിമയിലെ ഒരു മികച്ച സംവിധായക കൂട്ടുകെട്ട് ആയിരുന്നു സിദ്ധിഖിന്റെയും ലാലിന്റെയും.

ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത് ഒരു പിടി ഹിറ്റുകൾ.സിദ്ധിഖ്‌ ലാലുമായി ചേർന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം റാംജി റാവ് സ്പീക്കിംഗ് മെഗാ ഹിറ്റ് ആയിരുന്നു. ലാൽ അവസാനനിമിഷങ്ങളിലും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു. സിനിമയിലെ തങ്ങളുടെ ഗുരുവായ ഫാസിലിനെ കണ്ടതും വികാരാധീനനായി. ലാലിനെ ആശ്വസിപ്പിക്കുന്ന ഫഹദിന്റെ ദൃശ്യങ്ങളും കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു.ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബുളീ വാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലർ തുടങ്ങിയ ആദ്യ എട്ടു ചിത്രങ്ങളിൽ കാബുളീ വാല, ക്രോണിക് ബാച്ച്ലർ സൂപ്പർ ഹിറ്റ് ആയപ്പോൾ ബാക്കി ആറു ചിത്ര ങ്ങളും മെഗാ ഹിറ്റുകൾ ആയിരുന്നു.

പൊതുദർശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോകും.വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കും.ജയറാം, വിനീത്, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. കരൾരോഗം മൂർഛിച്ച് മൂന്നാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു..കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.

രാത്രി 9.10ന് ആശുപത്രിയിലായിരുന്നു അന്ത്യം.തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു സഹായത്താലായിരുന്നു (എക്മോ) ആന്തരികാവയവങ്ങളുടെ പ്രവർത്തനം. ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ, ഷെഫ്സിൻ.

Scroll to Top