ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി നസ്രിയ; സഹോദരിമാരെപ്പോലെയെന്ന് ദുൽഖർ !!

പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായിട്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നസ്രിയ. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.നാനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദ്- നസ്രിയ വിവാഹം. നടി എന്നതിനു പുറമേ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ.രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ ‘അന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ പങ്കുവച്ച ചിത്രങ്ങളാണ് വൈറൽ ആകുന്നത്.ആരാധകരും സുഹൃത്തുക്കളും ഉൾപ്പടെ നിരവധിപ്പേരാണ് നസ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.ദുൽഖർ സൽമാൻ അടക്കം നിരവധി താരങ്ങൾ കമന്റുമായി എത്തി. പിങ്കി ഉമ്മാക്ക് ജന്മദിനാശംസകൾ…. പിന്നെ എന്താണ് ഈ മാജിക്? ഉമ്മയെ കാണാൻ നിന്റെ സഹോദരിയെപ്പോലെയുണ്ടെന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്.ഉമ്മയും മകളും ഒരുപോലെ ക്യൂട്ടാണെന്നുള്ള കമന്റുകളുമുണ്ട്.

Scroll to Top