സുഹൃത്തിന് ബംഗളൂരുവില്‍ വെച്ച് സംഭവിച്ച യഥാര്‍ത്ഥ സംഭവം പ്രചോദനമായി; നൈറ്റ് ഡ്രൈവിനെ കുറിച്ച് അഭിലാഷ് പിള്ള

മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഒരു രാത്രിയില്‍ കൊച്ചിയില്‍ നടക്കുന്ന സംഭവമാണ് കഥാ പശ്ചാത്തലം. ബജറ്റ് സിനിമകളുടെ സംവിധായകൻ എന്ന അറിയപ്പെടുന്ന വൈശാഖ് വമ്പൻ താരനിരയുടെ അകമ്പടി ഇല്ലാതെ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ് .റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, അലക്സാണ്ടർ പ്രശാന്ത്, ശ്രീവിദ്യ, സോഹൻ സീനുലാൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നവാഗതനായ അഭിലാഷ് പിള്ളയാണ് നൈറ്റ് ഡ്രൈവിന്റെ തിരക്കഥ രചിക്കുന്നത് .തന്റെ സുഹൃത്തിനു ബാംഗ്ലൂരിൽ സംഭവിച്ച യഥാർത്ഥ സംഭവത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ പോകുന്നത്.

മാര്‍ച്ച് പതിനൊന്നിന് റിലീസാകാനിരിക്കെ ചിത്രത്തിന്റെ കഥയെ കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്.ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നൈറ്റ് ഡ്രൈവിന്റെ തിരക്കഥയൊരുക്കിയതെന്നാണ് അഭിലാഷ് പിള്ള പറയുന്നത്. ബാംഗ്ലൂരില്‍ തന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവമാണ് നൈറ്റ് ഡ്രൈവിന്റെ തിരക്കഥയ്ക്ക് പ്രചോദനമായത്. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ തിരക്കഥയാക്കുന്നത് വെല്ലുവിളിയായിരുന്നുവെന്നും അഭിലാഷ് പിള്ള പറയുന്നു ഒരർത്ഥത്തിൽ തിരക്കഥാകൃത്ത് അഭിലാഷിന് ഇത് ഇരട്ടി സന്തോഷമാണ് ഒരേ സമയം തന്റെ രണ്ട് ചിത്രങ്ങളായാണ് ചിത്രീകരണം നടന്നത് നൈറ്റ് ഡ്രൈവ് കൂടാതെ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവും നൈറ്റ് ഡ്രൈവിന് ഒപ്പം ചിത്രീകരണം നടന്നു .ഇരു ചിത്രങ്ങളും ഏകദേശം ഒരേ സമയത്താണ് ചിത്രീകരണം പുരോഗമിച്ചത് പകൽ പത്താം വളവും രാത്രി നൈറ്റ് ഡ്രൈവും ഒരേ സമയം ചിത്രീകരണം നടന്നത് ഒരു സ്വപ്നം പോലെ തോനുന്നു എന്ന് തിരക്കഥാകൃത് അഭിലാഷ് പറയുകയുണ്ടായി .

വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ്. വൈശാഖ് ചിത്രങ്ങളിൽ സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്യുന്ന ഷാജികുമറാണ് ഛായഗ്രഹകൻ. രഞ്ജിൻ രാജനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ ഒറ്റ ഷെഡ്യൂളിൽ പൂർത്തികരിച്ച ചിത്രമാണ് നൈറ്റ് ഡ്രൈവ്. വൈശാഖിന്റെ പതിവ് മാസ് ചിത്രങ്ങളിൽ മാറി അൽപം തില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ഉദയകൃഷ്ണയുടെ രചനയിൽ മോഹൻലാലിനെ നായകനാക്കി വരാനിരിക്കുന്ന മോൺസ്റ്ററാണ് വൈശാഖിന്റെ അടുത്ത ചിത്രം.

Scroll to Top