ഹാറ്റ്സ് ഓഫ്‌ യു ശൈലജ ടീച്ചർ ആൻഡ് ആര്യ, നിങ്ങൾ വഴികാട്ടി, അഭിമാനം : സൂര്യ.

തമിഴ് നായകൻ സൂര്യയുടെ പുതിയ ചിത്രമായ ‘എതര്‍ക്കും തുനിന്തവന്റെ’ പ്രമോഷന്‍ പരിപാടികള്‍ക്ക് വേണ്ടി ഇന്നലെ താരം കൊച്ചിയിലെത്തിരുന്നു.എതർക്കും തുനിന്തവൻ’ മാർച്ച് 10ന് റിലീസ് ചെയ്യുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിലാണ് റിലീസ് ചെയ്യുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രമെത്തും. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.വേദിയിൽ നിന്ന് ഇദ്ദേഹത്തിന്റെ സംസാരം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഓരോ കാര്യങ്ങളെ കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിത വൈറൽ ആകുന്നത് വേദിയിൽ വെച്ച് താരം സംസാരിച്ച വാക്കുകളാണ്. മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെയും മേയർ ആര്യ രാജേന്ദ്രനെ കുറിച്ചുമാണ് പറയുന്നത്. വനിതാ ദിനത്തിൽ ഇവരെ കുറിച്ച് സംസാരിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.സൂര്യയുടെ വാക്കുകളിലേക്ക്,’സ്ത്രീകൾക്ക് വഴികാട്ടികളാകുന്നതിന് ഹാറ്റ്സ് ഓഫ് ടു ശൈലജ ടീച്ചർ ആൻഡ് ആര്യ രാജേന്ദ്രൻ. എന്ത് കാര്യങ്ങളും ചെയ്യാം, ലോകം നമുക്ക് പിന്നിലുണ്ട് എന്ന് അവർ തെളിയിക്കുന്നു.

ഈ സംസ്ഥാനവും ഇവിടുത്തെ ജനങ്ങളും അതിന് പിന്തുണയും നൽകുന്നു. ഈ വനിതാ ദിനത്തിൽ കേരളത്തിൽ വരുന്നതിൽ അതിയായ സന്തോഷം. നിങ്ങൾ മറ്റുള്ളവർക്ക് ഒരു വഴികാട്ടി തന്നെയാണ്. സിനിമയ്ക്കും സ്ത്രീകൾക്കും വേണ്ടി ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കുന്നു.

Scroll to Top