നിലയുടെ പിച്ച പിച്ച നടപ്പ്, പേർളിയും ശ്രീനിഷും കാത്തിരുന്ന നിമിഷം, വീഡിയോ പങ്കുവെച്ച് പേർളി.

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.

ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ്

നില മോൾ നടക്കാൻ പഠിക്കുന്ന വീഡിയോയാണ് താരദമ്പതികൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് കുസൃതി ചിരിയുമായി കൊച്ചുടുപ്പ് അണിഞ്ഞ് നില നടന്നടുക്കുന്നു.ഈ ചുവടുകൾ ഞങ്ങൾ ഒരിക്കലും മറക്കില്ല എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.നിലയുടെ നടത്തം കണ്ട് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

VIDEO

Scroll to Top