ഗായിക മഞ്ജരി വിവാഹിതയാവുന്നു; വരൻ ബാല്യകാല സുഹൃത്ത്

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാലം നടത്തും.മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പാടിയിട്ടുള്ള മഞ്ജരി 2005ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

Scroll to Top