ചുറ്റുവിളക്കിന് മുന്നിൽ ജ്വലിച്ച് നിൽക്കുന്ന ദീപത്തെ പോലെ നിരഞ്ജന അനൂപ് !! ഫോട്ടോസ്

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരഞ്ജന അഭിനയിച്ചിട്ടുണ്ട്.രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്. കോഴിക്കോട് സ്വദേശിയായ നിരഞ്ജന ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. ദേവാസുരം സിനിമയിലെ മോഹന്‍ലാല്‍-രേവതി കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്.

ഷെയ്ന്‍ നിഗം നായകനാകുന്ന ‘ബര്‍മുഡ’, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്നിവയാണ് നിരഞ്ജനയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. എങ്കിലും ചന്ദ്രികേ എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയിലും നിരഞ്ജനയ്ക്ക് ധാരാളം ആരാധകരുണ്ട്. ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ക്ലാസിക്കൽ ഡാൻസ് കുട്ടികാലം മുതൽ പഠിക്കുന്ന നിരഞ്ജന പലപ്പോഴും ഡാൻസ് ചെയ്ത വീഡിയോസ് പോസ്റ്റ് ചെയ്യാറുമുണ്ട്.

ശിഷ്യകളുടെ അരങ്ങേറ്റം ഈ കഴിഞ്ഞ ആഴ്ച നടന്നത് വീഡിയോ വൈറൽ ആയിരുന്നു.ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.അമ്പലത്തിൽ ചുറ്റുവിളക്ക് കത്തിക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുന്നത്. മുടി അഴിച്ചിട്ട് നാടൻ ലുക്കിലാണ് താരം .ചുറ്റുവിളക്കിനരികിൽ നിറചിരിയോടെ നിൽക്കുന്ന ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയത്.

Scroll to Top