ആയിരം ലൈക്കുകളിൽ നിന്നും ലക്ഷത്തിലേക്ക്, ഹണിറോസിനോപ്പമുള്ള ഫോട്ടോസുമായി അയർലാൻഡ് മന്ത്രി.

കഴിഞ്ഞ ദിവസം ഹണി റോസ് ഉത്ഘാടനങ്ങൾക്കായി അയർലഡിലേക്ക് പോയിരുന്നു.വെള്ളസാരിയിൽ തിളങ്ങിയാണ് ഹണിറോസ് എത്തിയത്.അയർലൻഡിലെ ഡബ്ലിൻ എയർപോർട്ടിന് അടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന മെഗാമേളയിൽ ഉത്ഘാടനത്തിന് എത്തിയാതിരുന്നു താരം.അയർലാൻഡ് മേഖലയിലെ പ്രമുഖരും രാഷ്ട്രീയ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. അത്തരത്തിൽ ഒരു വ്യക്തിയായിരുന്നു ജാക്ക് ചേമ്പർ.ജാക്ക് അയർലണ്ടിലെ ഒരു മന്ത്രി കൂടിയാണ്. അവിടുത്തെ ട്രാൻസ്പോർട്ട്, പരിസ്ഥിതി, കാലാവസ്ഥ, കമ്മ്യൂണിക്കേഷൻസ് മിനിസ്റ്റർ ആണ് ഇദ്ദേഹം.

സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ് എങ്കിലും ഇദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് പരമാവധി ആയിരം ലൈക്ക് മാത്രമേ കിട്ടാറുള്ളൂ. എന്നാൽ ഹണി റോസിനൊപ്പം ഇദ്ദേഹം പങ്കുവെച്ച ചിത്രത്തിന് മാത്രം ലഭിച്ചത് ഒരു ലക്ഷം ലൈക്കുകൾ ആണ്. ഇതാണ് ഇദ്ദേഹത്തിൻറെ പേജിൽ ഏറ്റവും കൂടുതൽ ആളുകൾ ലൈക്ക് ചെയ്ത ഫോട്ടോ.ഇതോടെ ഈ പോസ്റ്റ്‌ അങ്ങ് വൈറലായി മാറി. കേരളം മൊത്തം ദാ ഇവിടെയുണ്ട് എന്ന രീതിയിലാണ് കമ്മെന്റുകൾ പോകുന്നത്.വേദിയിൽ എത്തിയ താരം സംസാരിച്ചത് ഇങ്ങനെ,മലയാളി ഇല്ലാത്ത നാടുണ്ടോ..

ഇവിടെ വന്നിട്ട് പുറത്തുപോയപ്പോൾ ആദ്യം കണ്ടത് തന്നെ മലയാളികളെയാണ്. ഇത്രയും സ്നേഹമുള്ള മലയാളികൾ കേരളത്തിൽ ഉണ്ടോ എന്നുപോലും സംശയമാണ്. അയർലൻഡിൽ വന്ന് ആദ്യ ദിനം പുറത്തിറങ്ങിയപ്പോൾ ഭയങ്കര തണുപ്പ് ആയിരുന്നു.ഞാൻ വന്നതുകൊണ്ട് ആണോ എന്നറിയില്ല ഇപ്പോൾ നല്ല ക്ലൈമറ്റ് ആണ്. കുറെ നാൾ ഇവിടെ നിൽക്കണമെന്ന് ആഗ്രഹമുണ്ട്. പിന്നെ ജീവിക്കാൻ വേറെ വഴി ഇല്ലാത്തതുകൊണ്ട് നിന്നിട്ട് കാര്യമില്ല. എനിക്ക് ഉദ്‌ഘാടനം ഒന്നും കിട്ടില്ലല്ലോ ഇവിടെ.മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്.

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

“കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി. “റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷം ഫോള്ളോവെർസ് ആണ് താരത്തിനുള്ളത്.ഉത്ഘടന വേദികളിൽ നിറസാന്നിധ്യമാണ് താരം. അതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.

Scroll to Top