ഷോർട് ധരിച്ച് കൂട്ടുകാരികൾക്കൊപ്പം ഗ്രൂപ്പ് ഡാൻസുമായി നിരഞ്ജന, വൈറലായി വീഡിയോ.

മലയാള ചലച്ചിത്ര മേഖലയിലെ ഒരു യുവ നടിയാണ് നിരഞ്ജന അനൂപ്.മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് അഭിനയിച്ചത്. ലോഹത്തിനു ശേഷം 2017ല്‍ C/Oസൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൃദുല്‍ എം നായര്‍ സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സൈജൂസ് സംവിധാനം ചെയ്ത ഇര, ജിതിന്‍ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇടയ്ക്ക് ഫോട്ടോഷൂ ട്ടുകളും പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിത വൈറൽ ആകുന്നത് താരം പങ്കുവെച്ച ഡാൻസ് വീഡിയോ ആണ്.തന്റെ കൂട്ടുകാരികൾക്കൊപ്പം ഡാൻസ് കളിക്കുന്ന നിരഞ്ജനയുടെ വീഡിയോയാണ് ഇത്. ഷോർട്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആണ് വീഡിയോ വൈറലായി മാറിയത്.

VIDEO

Scroll to Top