വളകാപ്പ് ചടങ്ങിൽ അതീവ സുന്ദരിയായി ആതിര മാധവ്!! ഫോട്ടോസ്

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആതിര മാധവ്. ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച ആതിര, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെയാണ് മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ മരുമകളായ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയായിരുന്നു ആതിര മാധവ് അവതരിപ്പിച്ചിരുന്നത്.കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ആതിര മാധവ്. ഗര്‍ഭിണിയായതിന് ശേഷം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയായിരുന്നു താരം കുടുംബവിളക്കില്‍ നിന്നും പിന്‍മാറിയത്. വൈകാതെ തന്നെ താന്‍ വീണ്ടും അഭിനയ രംഗത്തേക്കെത്തുമെന്നും ആതിര വ്യക്തമാക്കിയിരുന്നു.

ഗർഭിണിയായി 6 മാസം ആയപ്പോഴാണ് ആതിര പരമ്പരയിൽ നിന്ന് പിന്മാറിയത്. ഗർഭകാലത്തെ ഓരോ സന്തോഷങ്ങളും ആതിര സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. എട്ടാം മാസത്തിൽ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് വനിതാ ദിനത്തിൽ താരം പങ്കുവച്ചത്. അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം തനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ് നല്‍കുന്നതെന്നും ആതിര കുറിച്ചിരുന്നു. ‘ഞാന്‍ അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം എനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ് നല്‍കുന്നത്. സ്വന്തമായി ഒരു സ്ഥലം കെട്ടിപ്പടുക്കുന്നതിനും നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനും നമ്മളെ പ്രേരിപ്പിക്കുന്ന തടസ്സങ്ങള്‍ വളരെ വലുതാണ്. നാമെല്ലാവരും എപ്പോഴും ശക്തരാവണം.

എപ്പോഴും അങ്ങനെ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തിളങ്ങുക, നക്ഷത്രങ്ങളെല്ലാം ഒന്നിക്കട്ടെ… ഇവിടെയുള്ള എല്ലാ പോരാളികള്‍ക്കും വനിതാദിനാശംസകള്‍’! എന്നുമാണ് ആതിര മാധവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇപ്പോള്‍ നിറവയറില്‍ അതീവ സുന്ദരിയായി ഒരുങ്ങിയ ആതിരയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. പട്ടുസാരി ഉടുത്ത്, മുല്ലപ്പൂവൊക്കെ ചൂടിയും കൈയ്യില്‍ മെഹന്തി അണിഞ്ഞുമൊക്കെ ചടങ്ങ് മനോഹരമാക്കാന്‍ ആതിരയ്ക്ക് സാധിച്ചിരുന്നു.

Scroll to Top