കിടിലൻ ഡാൻസുമായി നിത്യാദാസും മകൾ നൈനയും ; വൈറൽ വീഡിയോ

ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയ്ക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങൾ ആയിരുന്നു, നരിമാൻ, കുഞ്ഞിക്കൂഞ്ഞൻ, ബാലേട്ടൻ അങ്ങനെ നീളുന്നു, മലയാളത്തിന് പുറമെ തമിഴിലും തെലുഗ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാൽ 2007ൽ സൂര്യ കിരീടം എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാള സിനിമയിൽ നിന്ന് തന്നെ നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം, സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

അരവിന്ദ് സിങാണ് നിത്യയുടെ ഭ‍ർത്താവ്. നൈന, നമൻ എന്നിവരാണ് മക്കള്‍. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.

ഇപ്പോള്‍ തന്റെ മകള്‍ നൈനക്കൊപ്പമുള്ള ഡാൻസ് വീഡിയോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്.മുന്പും മകളുമൊത്തുള്ള നിരവധി വിഡിയോകൾ പങ്കുവെച്ചിട്ടുണ്ട് . അതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

Scroll to Top