ഗുരുവായൂരപ്പനെ കണ്ട് അനുഗ്രഹം തേടി നിത്യാ ദാസും മകളും.

ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയ്ക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങൾ ആയിരുന്നു, നരിമാൻ, കുഞ്ഞിക്കൂഞ്ഞൻ, ബാലേട്ടൻ അങ്ങനെ നീളുന്നു, മലയാളത്തിന് പുറമെ തമിഴിലും തെലുഗ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാൽ 2007ൽ സൂര്യ കിരീടം എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാള സിനിമയിൽ നിന്ന് തന്നെ നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം,

എന്നാൽ സിനിമയിൽ നിന്ന് നിത്യ ദാസ് വിട്ട് നിന്നെങ്കിലും, 2007ൽ തന്നെ താരം സീരിയൽ ലോകത്തേക്ക് കാൽ എടുത്ത് വെക്കുകയായിരുന്നു.വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അരവിന്ദ് സിങാണ് നിത്യയുടെ ഭ‍ർത്താവ്.

നൈന, നമൻ എന്നിവരാണ് മക്കള്‍.ഇടയ്ക്ക് സ്റ്റാർ മാജികിലും അതിഥിയായി എത്തിയിരുന്നു.കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.മകളോടൊപ്പമുള്ള വീഡിയോകൾ ആണ് അതിൽ ഏറെയും.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം കുടുംബത്തോടൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയപ്പോഴുള്ള ഫോട്ടോസ് ആണ്.ഫോട്ടോസ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടെ പങ്കുവെച്ചിട്ടുണ്ട്. പട്ടുസാരിയിൽ അതീവ സുന്ദരിയായാണ് ഉള്ളത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top