മുംബൈ നഗരമധ്യത്തിലൂടെ കട്ട താടിയിൽ സ്റ്റൈലിഷ് ലുക്കിൽ ദിലീപ്; വൈറൽ വീഡിയോ

ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മുംബൈ നഗരത്തിലൂടെ സ്റ്റൈലൻ ലുക്കിൽ നടൻ ദിലീപ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മുംബൈ നഗരത്തിൽ ദിലീപ് എത്തിയത്. പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷം ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ചു.കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇടയ്ക്കു വച്ച് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

മുംബൈയിൽ വെച്ചാണ് സിനിമയുടെ പുതിയ ഷെഡ്യൂളിന് തുടക്കം കുറിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സ്റ്റൈലിഷ് ആയി നടന്നുവരുന്ന ദിലീപിൻറെ വീഡിയോ ആണ്.കട്ട താടിയും കൂളിംഗ് ഗ്ലാസും വെച്ചു നടക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. സിനിമ നിർമിക്കുന്നത് ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രജിൻ ജെ പി എന്നിവർ ചേർന്നാണ്.

റാഫി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.മഞ്ജു ബാദുഷ, നീതു ഷിനൊയി എന്നിവരാണ് സിനിമയുടെ എക്സിക്യൂട്ടീവ് നിർമ്മാതാക്കൾ. ജിതിൻ സ്റ്റാനിലെസ് ആണ് സിനിമയുടെ ചായഗ്രഹണം നിർവഹിക്കുന്നത്.

Scroll to Top