ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണ് ഇത്; വീഡിയോയിലൂടെ പുതിയ സന്തോഷ വാർത്തയുമായി നിത്യ മേനോന്‍ !!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. മലയാളത്തില്‍ മാത്രമല്ല, അന്യഭാഷകളിലും ഒരുപോലെ ശ്രദ്ധേയായ നടിയാണ് നിത്യ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നിത്യ, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് പുറത്തു വന്നത്.എന്നാൽ അതിന് പിന്നാലെ അത് നിഷേധിച്ചു കൊണ്ട് താരം രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ വിവാഹത്തെ സംബന്ധിച്ചു പുറത്തു വന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആവർത്തിച്ച് താരം.വിവാഹത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു തരാമെന്നുമൊക്കെ പറഞ്ഞുള്ള ഫോൺ വിളികളും സന്ദേശങ്ങളും ദയവു ചെയ്ത ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് താരത്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് വിഡിയോ പോസ്റ്റ്.


‘‘ഞാനിപ്പോൾ വിവാഹിതയാകുന്നില്ല. ആ വാർത്ത ആരോ കെട്ടിച്ചമച്ചതാണ്. അങ്ങനെയൊരു പ്ലാനും ഇല്ല. അങ്ങനെ ഒരാളും ഇല്ല. പിന്നെ, അഭിനയത്തിന് ഇടയ്ക്ക് ചില ഇടവേളകൾ പതിവായി ഞാൻ എടുക്കാറുണ്ട്. എന്നെത്തന്നെ തിരിച്ചു പിടിക്കാൻ അത്തരത്തിലൊരു സമയം എനിക്ക് ആവശ്യമാണ്. അങ്ങനെ ഇടവേളകളെടുക്കുന്ന വ്യക്തിയും അഭിനേതാവുമാണ് ഞാൻ. എനിക്ക് റോബട്ടിനെ പോലെ തുടർച്ചയായി ജോലി എടുക്കാൻ സാധിക്കില്ല.വളരെ തിരക്കേറിയ ഒരു വർഷമായിരുന്നു കഴിഞ്ഞു പോയത്. അഞ്ചാറു പ്രോജക്ടുകൾ തീർക്കാനുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പൂർത്തിയായി. അവയെല്ലാം റിലീസിനൊരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാർത്ത.

പിന്നെ, ഞാനൊരു വെക്കേഷനൊരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണെന്നു തോന്നി. അതുകൊണ്ട്, വിവാഹത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു തരാമെന്നുമൊക്കെ പറഞ്ഞുള്ള ഫോൺ വിളികളും സന്ദേശങ്ങളും ദയവു ചെയ്ത് ഒഴിവാക്കണം. എനിക്ക് അങ്ങനെയൊരു പ്ലാനില്ല.എന്റെ കാലിനു ചെറിയൊരു പരുക്ക് പറ്റിയിരുന്നു. ഇപ്പോൾ കുറച്ച് നടക്കാൻ തുടങ്ങി. ആ സമയവും ഞാൻ ഏറെ ആസ്വദിച്ചു. പൂർണമായും കിടക്കയിൽ തന്നെയായിരുന്നു. മാത്രമല്ല വർക്കുകളെല്ലാം തീർന്ന സമയത്താണ് പരുക്ക് പറ്റുന്നത്. അതും ഈ സമയം ആഘോഷിക്കാൻ ഒരു കാരണമായി. എന്റെ അവധിക്കാലം തുടങ്ങിക്കഴിഞ്ഞു.’’–നിത്യ മേനോൻ പറഞ്ഞു.

Scroll to Top