അനിയൻ വാവയെ കളിപ്പിക്കുന്ന ചേച്ചിവാവ, സോഷ്യൽ മീഡിയയിൽ വൈറലായി പേർളിയുടെ മകൾ നിലയുടെ വീഡിയോ.

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്..മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. സഹോദരി റേച്ചൽ ഒരു അമ്മയായ സന്തോഷം പങ്കുവെച്ചിരുന്നു.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് നില തന്റെ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ആണ്.നില തന്റെ കുഞ്ഞനിയനോടൊപ്പം കളിക്കുന്ന വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. റേചലിന്റെ ഭർത്താവിന്റെ കയ്യിലാണ് കുഞ്ഞുഇരിക്കുന്നത്. കൈയിൽ കാലിലും ഒക്കെ തലോടി നില ബേബിയും ഇരിക്കുന്നു. ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.

VIDEO

Scroll to Top