നമന് ‘അവഞ്ചേഴ്സ് കേക്ക്’ ഒരുക്കി നിത്യദാസ്: മകന്റെ നാലാം പിറന്നാള്‍ ആഘോഷമാക്കി താരം.

ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയ്ക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങൾ ആയിരുന്നു, നരിമാൻ, കുഞ്ഞിക്കൂഞ്ഞൻ, ബാലേട്ടൻ അങ്ങനെ നീളുന്നു, മലയാളത്തിന് പുറമെ തമിഴിലും തെലുഗ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാൽ 2007ൽ സൂര്യ കിരീടം എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാള സിനിമയിൽ നിന്ന് തന്നെ നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം.

എന്നാൽ സിനിമയിൽ നിന്ന് നിത്യ ദാസ് വിട്ട് നിന്നെങ്കിലും, 2007ൽ തന്നെ താരം സീരിയൽ ലോകത്തേക്ക് കാൽ എടുത്ത് വെക്കുകയായിരുന്നു.അരവിന്ദ് സിങാണ് നിത്യയുടെ ഭ‍ർത്താവ്. നൈന, നമൻ എന്നിവരാണ് മക്കള്‍. അമ്മയെ പോലെ തന്നെയാണ് മകൾ നൈന ജംവാലും. ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും സജീവതാരമാണ് താരം. മകൾ നൈനയ്ക്ക് ഒപ്പമുള്ള വീഡിയോകൾ താരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. മകൾക്കൊപ്പമുള്ള മിക്ക വീഡിയോകളും വൈറലാകാറുണ്ട്.

ഇപ്പോഴിതാ മകൻ നമന്റെ നാലാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് നിത്യദാസ്. അവഞ്ചേഴ്സ് കഥാപാത്രങ്ങളുടെ വലിയ ഫാനായ നമനു വേണ്ടി അവഞ്ചേഴ്സ് തീമിലുള്ള കേക്കാണ് ഒരുക്കിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തു.

Scroll to Top