ലുക്കിന് വേണ്ടിയാണോ കണ്ണട വെക്കുന്നെ ;’ഐ ആം പ്രൊട്ടക്ഷൻ’ വീഡിയോയുമായി നിവിനും സിജുവും !!

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന, നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ് .കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയും സംവിധായകനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.സാനിയ അയ്യപ്പൻ, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ നിവിൻ പോളിക്കൊപ്പം വേഷമിടുന്നത്.

‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരങ്ങളാണ് നിവിനും അജു വർഗീസും.ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരക്കിലാണ് താരങ്ങൾ.ഈ അവസരത്തിൽ അജു പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. നിവിൻ പോളിയും സിജുവും തമ്മിലുള്ള രസകരമായ ഒരു വിഡിയോയാണ് അജു പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലയ ഒരു റീൽ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. I am protection എന്ന ക്യാപ്ഷനോയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top